
പാലക്കാട്: മതം മാറിയതിന്റെ പേരില്‍ വീട്ട് തടങ്കലിലാക്കപ്പെട്ട ഹാദിയക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രക്കും, വനിതാ കമ്മീഷനും ജി.ഐ.ഒ കേരള നല്‍കുന്ന ഹരിജിക്ക് വേണ്ടിയുള്ള ജനകീയ ഒപ്പു ശേഖരണം നടത്തി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശാന്തകുമാരി നിര്‍വഹിച്ചു. വിവിധ ഏരിയകളില്‍ നടത്തിയ ഒപ്പുശേഖരണത്തി സാമൂഹിക, രാഷ്ട്രീയ, മത, കല, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ ഒപ്പ് വെച്ചു. കെ.പി.എസ്. പയ്യനടം, വിളയോടി വേണുഗോപാലന്‍ (പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകന്‍), തെന്നിലാപുരം രാധാകൃഷ്ണന്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, വെല്‍ഫല്‍ പാര്‍ട്ടി), Prof :ശ്രീ മഹാദേവന്‍പിളള (പാലക്കാട് സൗഹൃദ വേദി ചെയര്‍മാന്‍), രവി തൈക്കാട്ട് (നാടക പ്രവര്‍ത്തകന്‍), ടി.എം.സ്വാലിഹ് (സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ISM),
പി.എ. അബ്ദുല്‍ ഗഫൂര്‍ (റിട്ടേ. എസ്.ഐ), ശബീന ശര്‍ഖി (മുന്‍ സംസ്ഥാന പ്രസി. ജി.ഐ.ഒ), ഗിരിജ ടീച്ചര്‍ (പഞ്ചായത്ത് പ്രസിഡന്റ്), റിയാസ് ഖാലിദ് (മെമ്പര്‍, പിരായിരി ഗ്രാമപഞ്ചായത്ത്), എം.സുലൈമാന്‍ (ജില്ലാ ജനറല്‍ സെക്ര. വെല്‍ഫയര്‍ പാര്‍ട്ടി), അബൂ ഫൈസല്‍ ആലത്തൂര്‍ (ഖത്തീബ്, ഇശാഅത്തുല്‍ ഇസ്ലാം മസ്ജിദ് ), ഷാക്കിര്‍ മൂസ (മാനേജര്‍, പാലക്കാട് ഓര്‍ഫനേജ്), സഫിയ ശറഫിയ്യ (സംസ്ഥാന സമിതിയംഗം, ജമാഅത്തെ ഇസ് ലാമി, വനിതാ വിഭാഗം), അന്‍വര്‍ സാദിഖ് (പ്രിന്‍സിപ്പാള്‍, മോഡല്‍ ഹൈസ്‌ക്കൂള്‍),വി.എ. അബ്ദു സുബ്ഹാന്‍ (KIG, ജിദ്ദ), വിനീത ടീച്ചര്‍ (സെക്ഷന്‍ ഹെഡ്, MHS), ഹംസ മുസ്ലിയാര്‍ (മേപ്പറമ്പ് ജുമുഅ മസ്ജിദ്), ഹരി അരുമ്പില്‍ (BSP ജില്ല നേതാവ് ), TR അജയന്‍ (ജില്ല പഞ്ചായത്ത് ലൈബ്രറി സെക്രട്ടറി), ചന്ദ്രശേഖരന്‍ (മാധ്യമം), ഫൈസല്‍ കോങ്ങാട് (സുപ്രഭാതം), വിജയന്‍ എഴോം (തേജസ്), മുഹമ്മദ് അലി (ചന്ദ്രിക) ജി.ഐ.ഒ ജില്ലാ പ്രസി. വി. മുഫീദ, സെക്ര. സുമ്മയ്യ സുലൈമാന്‍, ഷഹന അഷ്‌റഫ്, റഷാന, സി.എം.റഫീഅ, ഷബ്‌നാസ്, ഷാഹിദ, സ്വാബിറ, ശിഫ, ഷമീല എന്നിവര്‍ നേതൃത്വം നല്‍കി.