ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി

മൊട്ടാമ്പ്രം: ജി.ഐ.ഒ മാടായി ഏരിയയുടെ നേതൃത്വത്തില്‍ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മൊട്ടമ്പ്രം മിനാര്‍ മെഡിക്കല്‍ സപ്പോര്‍ട്ട് സെന്ററിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി. മിനാര്‍ ക്യാമ്പസില്‍ വെച്ച് നടന്ന ചടങ്ങില്‍ മിനാര്‍ സെക്രട്ടറി കെ.സി കമറുദ്ദീന്‍, പാലിയേറ്റിവ് സെന്റര്‍ സിക്രട്ടറി എസ്.കെ മുസ്തഫ എന്നിവര്‍ ജി.ഐ.ഒ ജില്ലാ സേവന വിഭാഗം സെക്രട്ടറി മര്‍ജാന ഷമീറില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ ഏറ്റു വാങ്ങി. ജി.ഐ.ഒ ഏരിയാ പ്രസിഡന്റ് സഫൂറ നദീര്‍, ഷൈമ മുഹമ്മദ്, ഹുദ അബ്ദുസ്സലാം, റുബീന എന്നിവര്‍ പങ്കെടുത്തു
Share: