ഇന്‍ക്വസ്റ്റ് വായനദിന ജില്ലാതല മത്സരം സംഘടിപ്പിച്ചു

കണ്ണൂര്‍: വായനാദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ നടത്തിയ ഇന്‍ക്വസ്റ്റ് ' 16 ജില്ലാതല ക്വിസ് മത്സരം ചലച്ചിത്ര സംവിധായകന്‍ മനോജ് കാന ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ ; ഒന്നാം സ്ഥാനം: റിഷാദ.എന്‍ & ഫാത്തിമ ഫിദ.കെ.കെ(C.H.M.K.S.G. H.S.S), രണ്ടാം സ്ഥാനം: ഹിബ ആശിഖ് & റഫ്‌ന (ClTY. HSS ), മൂന്നാം സ്ഥാനം: ഫാത്തിമ.എസ് & ഫാത്തിമ ബീവി (വാദി ഹുദ പഴയങ്ങാടി) . ഹയര്‍ സെക്കന്ററിതലത്തില്‍ ഒന്നാം സ്ഥാനം: മുനവ്വിറ (ClTY. HSS) രണ്ടാം സ്ഥാനം: അസ്സ ഫാത്തിമ (കൗസര്‍ സ്‌കൂള്‍, പുല്ലൂപ്പി), മൂന്നാം സ്ഥാനം: റിസ് വാന & സമീഹ (പ്രോഗ്രസ്സീവ്, പഴയങ്ങാടി) എന്നിവര്‍ കരസ്ഥമാക്കി. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് അഷീറ.ടി.പി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജി.ഐ.ഒ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം മഖ്ബൂല്‍, തനിമ കലാ സാഹിത്യ വേദി സംസ്ഥാന സമിതിയംഗം ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. നസ്രീന.കെ.കെ സ്വാഗതവും സഫ്രീന.വി.കെ നന്ദിയും പറഞ്ഞു. അമൃതവാണി സമീറ അവതരിപ്പിച്ചു. ജുമൈല.എം.സി,നസ്‌റീന എന്നിവര്‍ ക്വിസിന് നേതൃത്വം നല്‍കി.
Share: