'ഇന്‍ ക്വസ്റ്റ്' ജില്ലാതല ക്വിസ് മത്സരം

മലപ്പുറം: ഗേള്‍സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ സ്‌കൂള്‍തല മത്സരത്തില്‍ ഒന്ന്, രണ്ട് സ്ഥാനം നേടിയവര്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. ഹയര്‍സെക്കന്ററി തലം ഒന്നാം സ്ഥാനം - ഫാത്തിമ ഹന്ന ഇ.കെ. (ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍), രണ്ടാം സ്ഥാനം - കാവ്യ കെ.വി. (എം.ഐ.എച്ച്.എസ്.എസ് ഗേള്‍സ് പൊന്നാനി), മൂന്നാം സ്ഥാനം - നന്ദന കെ.വി. (എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി). ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം - അംജദ് നിഹാല്‍ ടി., കിരണ്‍ വി.പി. (ഐയുഎച്ച്എസ്എസ് പറപ്പൂര്‍), രണ്ടാം സ്ഥാനം - ഹന കെ.കെ., ഹവ്വ യാസിര്‍ കെ. (ടാലന്റ് പബ്ലിക് സ്‌കൂള്‍, വടക്കാങ്ങര), മൂന്നാം സ്ഥാനം - ജുംന ഷെറിന്‍ (എസ്എസ്എച്ച്എസ്എസ് മൂര്‍ക്കനാട്). ജമാഅത്തെ ഇസ്്‌ലാമി ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച് അബ്ദുല്‍ ഖാദിര്‍ സമ്മാനദാനം നിര്‍വഹിച്ചു. വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് ലൈല ടീച്ചര്‍, ഹബീബ റസാഖ് എന്നിവര്‍ ചടങ്ങില്‍ അനുമോദന പ്രഭാഷണം നടത്തി. ജിഐഒ ജില്ലാ സെക്രട്ടറി സഹല വണ്ടൂര്‍ അധ്യക്ഷയായിരുന്നു. നാസിറ തയ്യില്‍ സ്വാഗതം പറഞ്ഞു. സല്‍വ, ഹസ്‌ന സുമയ്യ എന്നിവര്‍ ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Share: