ജി.ഐ.ഒ കാമ്പയിന്‍ ആരംഭിച്ചു
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലയുടെ ആഭിമുഖ്യത്തില്‍ 'ഇസ് ലാ മോഫോബിയ വോയ്‌സ് ഓഫ് മുസ് ലിം വിമന്‍' എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന കാമ്പയിനു തുടക്കമായി. ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.ലിഷദീപകിനു പുസ്തകം കൈമാറി കൊണ്ട് ജി.ഐ.ഒ സംസ്ഥാന സര്‍ഗ്ഗവേദി സെക്രട്ടറി ജാസ്മിന്‍.ടി.എം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് അഷീറ.ടി.പി, സെക്രട്ടറി നാജിയ.കെ.കെ, ഖന്‍സാ അയിഷ, ഖദീജ ശറോസ് എന്നിവര്‍ പങ്കെടുത്തു. നവംബര്‍ 1 മുതല്‍ 20 വരെ നടത്തുന്ന കാമ്പയിന്‍ ഭാഗമായി സെമിനാര്‍, സാമൂഹ്യ പരീക്ഷണം, ലഘുലേഖ വിതരണം, സംവാദം, ടീ ടോക്ക്, കോളാഷ് മത്സരങ്ങള്‍, ഓണ്‍ലൈന്‍ കാമ്പയിന്‍ എന്നിവ നടത്തും. ജില്ലാ സമാപന സെമിനാര്‍ നവംബര്‍ 27 ന് ചേമ്പര്‍ ഹാളില്‍ വെച്ച് നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും