സൗഹൃദ സംഗമം സംഘടിപ്പിച്ചു

മാട്ടൂല്‍ : 'ഇസ്‌ലാമോഫോബിയ: വോയ്‌സ് ഓഫ് മുസ്ലിം വിമന്‍' എന്ന തലക്കെട്ടില്‍ ജി. ഐ. ഒ ജില്ലാ കമ്മിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി ജി.ഐ.ഒ മാട്ടൂല്‍ യൂണിറ്റ് സൗഹൃദ സംഗമം നടത്തി. കുടുംബ ശ്രീ യൂണിറ്റ് പ്രസിഡന്റ് സജിത സംഗമം ഉദ്ഘാടനം ചെയ്തു. മുഹസിന തുഫൈല്‍ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ഏരിയ കോ ഓര്‍ഡിനേറ്റര്‍ റുഫൈദ മാട്ടൂല്‍ വിഷയം അവതരിപ്പിച്ചു. ഫരീദ , ഭാമ, റുബീന എ. കെ എന്നിവര്‍ സംസാരിച്ചു. ഫിദ ജാഫര്‍ സ്വാഗതവും ആലിയ നന്ദിയും പറഞ്ഞു.
Share: