ടീ ടോക്ക് സംഘടിപ്പിച്ചു

ഇരിക്കൂര്‍: ജി.ഐ.ഒ ഇരിക്കൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ഇസ്‌ലാമോഫോബിയ: വോയിസ് ഓഫ് മുസ്‌ലിം വിമന്‍' ക്യാമ്പയിന്റെ ഭാഗമായി കൊളപ്പ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ച് ടീ ടോക്ക് സംഘടിപ്പിച്ചു. ജി.ഐ.ഒ ഇരിട്ടി ഏരിയ പ്രസിഡന്റ് ഷഹനാസയുടെ ആമുഖത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റ് അനിത, ആശ സ്‌പെഷ്യല്‍ സ്‌കൂള്‍ ട്രൈയ്‌നര്‍ കലാ ടീച്ചര്‍, ഗവ.റിട്ടയര്‍ഡ് അദ്ധ്യാപിക ലീല ടീച്ചര്‍, കൂടാളി പഞ്ചായത്ത് ഹെല്‍ത്ത് വര്‍ക്കര്‍ തങ്കമണി, മറ്റ് പ്രദേശവാസികള്‍ എന്നിവര്‍ അണിനിരന്നു. ജമാഅത്തെ ഇസ്‌ലാമി ഒമാന്‍ ശുറാ അംഗം ഫജറു സാദിഖ്, എസ്.ഐ.ഒ മുന്‍ ജില്ലാ പ്രസിഡന്റ് ഹാരിസ് കെ.പി, ഇരിട്ടി ഏരിയ വനിതാ സെക്രട്ടറി കെ.കെ സാബിറ, എന്നിവര്‍ സംസാരിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന അനീതിക്കെതിരെയും അന്ധവിശ്വാസ ങ്ങള്‍ക്കെതിരെയും ജാതിമത ഭേദമന്യേ മുന്നിട്ടിറങ്ങണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ട് ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം നടത്തി. ഫിദ ബഷീര്‍ നന്ദി പ്രകാശിപ്പിച്ചു.
Share: