ജീവിതസായാഹ്നത്തില്‍ ഒറ്റപെട്ടവര്‍ക്കൊപ്പം ഒരു പൊന്നോണം

കണ്ണൂര്‍:ജീവിതസായാഹ്നത്തില്‍ ഒറ്റപെട്ടവര്‍ക്കൊപ്പം പൊന്നോണത്തിന്ന് നിറപ്പകിട്ടുമായി ജി ഐ ഒ ചക്കരക്കല്‍ ഏരിയ ഒത്തുകൂടി.മേലെചൊവ്വ അമലാഭവനില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട 50ഓളം അമ്മമാര്‍ക്കൊപ്പം മധുരം പങ്കിട്ടു0 സദ്യ ഒരുക്കിയു0 തിരുവോണത്തിന് മാറ്റുകൂട്ടി.ഓണാഘോശത്തിമിര്‍പ്പില്‍ ഉല്ലസിക്കുമ്പോഴു0 ജീവിതത്തില്‍ ഒറ്റ പെട്ട്‌പോകാനുണ്ടായ സാഹചര്യങ്ങള്‍ പറഞ്ഞുകൊണ്ട് ചിലകണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു.

 

Share: