
മലപ്പുറം: ബലിപെരുന്നാളിനോടനുബന്ധിച്ച് ജി.ഐ.ഒ മലപ്പുറം സംഘടിപ്പിച്ച 'ഈദ് വിത്ത് ഫ്രൈയിംട് ' പരിപാടിയുടെ ഭാഗമായി പെരുന്നാള്‍ ദിനത്തില്‍ ജി.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ U.A.P.A ചുമത്തപ്പെട്ടവരുടെയും ഇരകളുടെയും കുടുംസങ്ങളെ സന്ദര്‍ശിച്ചു. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ശഹീദ് ഫൈസല്‍ കൊടിഞ്ഞിയുടെ കുടുമ്പം, U.A.P.A ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന സകരിയയുടെ കുടുംബം, U.A.P.A ചുമത്തപ്പെട്ട മുജാഹിദ് പണ്ഡിതന്‍ എം.എം അക്ബറിന്റെ കുടുംബം, എന്നിവരെയാണ് സന്ദര്‍ശനം നടത്തിയത്.വീട്ടുകാര്‍ക്ക് പെരുന്നാള്‍ സമ്മാനവും നല്‍കി. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷനാനിറ, വൈസ് പ്രസിഡന്റ് സഹ്ല, ഷമീമ സക്കീര്‍, സെക്ക ട്രേറ്റ് അംഗങ്ങളായ, ആയിഷ നൗറിന്‍, മുസ്ബിറ, ജല്‍വ, ജി.ഐ.ഒ സംസ്ഥാന ജോയിന്റ് സെക്കട്രി നാസിറതയ്യില്‍, മലപ്പുറം ജില്ല വനിത പ്രസിഡന്റ് ജമീല സാഹിമ്പ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.