ഇന്‍ക്വസ്റ്റ് ' 17 സംഘടിപ്പിച്ചു.

തിരുവനന്തപുരം: ജി. ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ വായനാദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ തലത്തില്‍ നടത്തിയ ഇന്‍ക്വസ്റ്റ്' 17 ന്റെ ജില്ലാതല മത്സരം ജൂലൈ 8 ന് സംഘടിപ്പിച്ചു. ജൂലൈ 28 ന് സ്‌കൂള്‍തലത്തില്‍ 8 HSലും 3 HSS ലുമായാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലാതലത്തില്‍ 5 HSഉം 3 HSS ടീമുകളുമായിരുന്നു പങ്കെടുത്തത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ക്രസന്റ് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളിലെ സല്‍മി എസ്.എസ്, ആമിന .എസ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊര്‍ദോവ
ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആമിന അസ്ലം, ആസിയ എസ്.എന്‍ എന്നിവര്‍ രണ്ടാം സ്ഥാനം നേടി.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഫര്‍സാന തസ്ലീമ, ഫിദ ഫാത്തിമ എസ്.ഇസഡ് (ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), മുഹ്‌സിന ടി.എന്‍, ഷാഹിന.എസ് (വിമെന്‍സ് ഇസ്ലാമിയ കോളേജ്), റുക്‌സാന എസ്.എം, സാബിറ സുല്‍ത്താന (കൊര്‍ദോവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) എന്നിവരുടെ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അമ്പലത്തറ കോര്‍ദോവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ അഷ്‌കര്‍ കബീര്‍ വിജയികള്‍ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് മുഫീദ ജവാദ്, വൈസ് പ്രസിഡന്റ് റുബീന ആര്‍, ജില്ലാസമിതി അംഗങ്ങളായ ഇര്‍ഫാന അന്‍സാരി , ഹവ റാഖിയ, നിസ എം.എച്ച്, സല്‍മ മറിയം എം എസ്, ഫൗസിയ എസ് എന്‍ , സുമീറ യൂസുഫ്, ഹൈഫ എസ്, കോര്‍ദോവ സ്‌കൂള്‍ അധ്യാപകരായ ഷാഫി എം, സജീന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share: