'ഇന്‍ക്വസ്റ്റ് 17' ജില്ലാതല മത്സരം നടത്തി

വായനദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ ജില്ലയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ നടത്തിയ 'ഇന്‍ക്വസ്റ്റ്' പ്രശ്‌നോത്തരിയുടെ ജില്ലാതല മത്സരം ആലുവ ഹിറയില്‍ നടത്തി. പ്രശസ്ഥ ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വേണുവാരിയത്ത് പരിപാടി ഉത്ഘാടനം ചെയ്തു. ജി.ഐ.ഒ എറണാകുളം ജില്ലാ പ്രസിഡന്റ് അബീന മന്‍സൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗങ്ങളായ അസ്‌ന.കെ.അമീനും ഫാത്തിമ തസ്‌നീമും പ്രശ്‌നോത്തരിക്ക് നേതൃത്വം നല്‍കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്‌കൂളിലെ കെ.പി ശ്രീപ്രിയ, സഹല എന്നിവര്‍ ഒന്നാം സ്ഥാനവും മുവ്വാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളിലെ നദ അംന, ഫാത്തിമ രണ്ടാം സ്ഥാനവും ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌ക്കൂളിലെ ശരണ്യ പി.ബി, ഗൗരി നന്ദന മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ വടവുകോട് ആര്‍.എം.എച്ച്.എസ്.എസിലെ ദേവികഉണ്ണി, ബബിതറോയ് എന്നിവര്‍ ഒന്നാം സ്ഥാനവും എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസിലെ അഫ്‌ന അബ്ദുല്‍ കരീം, രേഷ്മ ടി.ആര്‍ രണ്ടാം സ്ഥാനവും പുല്ലേപ്പടി ദാറുല്‍ ഉലൂം വി.എച്ച്.എസിലെ സഫ് ന പി.എ മൂന്നാം സ്ഥാനവും നേടി. ജി.ഐ.ഒ ജില്ലാ കോര്‍ഡിനേറ്റര്‍ ജസീന ആശംസ അര്‍പ്പിച്ചു. ആനുകാലിക വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ ചര്‍ച്ച നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സമാപനം നിര്‍വഹിച്ചു. പി. എ നബീല ഖിറാഅത്ത് നടത്തി. ജി.ഐ.ഒ ജില്ലാ സെക്രട്ടറി ജാസിറ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹസ്‌ന നന്ദിയും പറഞ്ഞു.

 

Share: