ഇന്‍ക്വസ്റ്റ് 17 : ജി.ഐ.ഒ വായനാദിന ക്വിസ് 

കണ്ണൂര്‍:വായനദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'ഇന്‍ക്വസ്റ്റ്17 ജില്ലാ തല ക്വിസ്  കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ വെച്ച് നടന്നു. ആകാശവാണി കണ്ണൂര്‍ പ്രോഗ്രാം ഹെഡ് ശ്രീ.ബാലചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹം നന്നാവണമെങ്കില്‍ മനുഷ്യന്‍ നന്നാവണമെന്നും നല്ല വായനകളിലൂടെയെ മനുഷ്യന്‍ നന്നാവുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അരിഫ മെഹബൂബ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍.ഹാരിസ് ആശംസയര്‍പ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ഖന്‍സ ആയിഷ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഖദീജ ഷെറോസ് നന്ദിയും പറഞ്ഞു. നസ്രീന ഇല്യാസ്, ഷഹ്‌സാന, ഫര്‍സ്സീന തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സാന്ദ്ര, ഐശര്യ(രാജാസ് എച്.എസ്.എസ് ), ഐശര്യ കെ.എം, ഫാത്തിമ ലബീബ(ഗേള്‍സ് എച്.എസ്.എസ് തലശ്ശേരി ), നൂറ മൈസൂണ്‍, ആയിഷ റഹ്മ(അല്‍ ഫലാഹ്,പെരിങ്ങാടി) എന്നിവരും
ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ റിസ(പ്രോഗ്രസ്സിവ് പഴയങ്ങാടി),നേഹ(ചൊവ്വ എച്.എസ്.എസ്), മെഹവിഷ്(പ്രോഗ്രസ്സിവ്,പഴയങ്ങാടി) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജില്ലാസമതിയംഗങ്ങളായ ശബ്‌ന, അശീറ, ഹിബ, മര്‍ജാന എന്നിവര്‍ നേതൃത്വം നല്‍കി.

 

Share: