അനുമോദന യോഗവും റമദാന്‍ പ്രഭാഷണവും

കൊല്ലം: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കൊല്ലം ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകളില്‍ ഉത വിജയം നേടിയവര്‍ക്ക് അനുമോദന യോഗം സംഘടിപ്പിച്ചു. കരിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ ഏരിയാ പ്രസിഡന്റ് സഹ് ല അദ്ധ്യക്ഷത വഹിച്ചു.   ' റമദാന് സ്വാഗതം' എന്ന വിഷയത്തില്‍ ജാമിയ ഹംദര്‍ദ് ന്യൂഡല്‍ഹിയിലെ റിസര്‍ച്ച് സ്‌കോളര്‍ ടി. തന്‍വീര്‍ പ്രഭാഷണം നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ജ.ഇ വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ ടീച്ചര്‍, ജി.ഐ.ഒ ഏരിയ കോര്‍ഡിനേറ്റര്‍ സൈഫുിസ എിവര്‍ നിര്‍വ്വഹിച്ചു. ജി.ഐ.ഒ മുന്‍ സംസ്ഥാന സമിതിയംഗം ഹുസ്‌ന നിസാം സമാപനം നിര്‍വ്വഹിച്ചു. ജി.ഐ.ഒ ഏരിയ  സെക്രട്ടറി അമീറ ഖാലിദ് സ്വാഗതവും സനീറ ഖുര്‍ആന്‍ ക്ലാസും എടുത്തു.

 

Share: