പ്രോട്ടീന്‍ 17 ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു.

ആലപ്പുഴ: ജി.ഐ.ഒ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ നീര്‍ക്കുന്നം അല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂളില്‍ പ്രോട്ടീന്‍ '17 അവധിക്കാല മീറ്റ് സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സമിതിയംഗം സാഹിറ, കണ്‍വീനര്‍ നസീമ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സിത്താര ജബ്ബാര്‍ അധൃക്ഷത വഹിച്ച പരിപാടിയില്‍ സെകട്ട്രി ഹന്‍സ സ്വാഗതം പറഞ്ഞു.സൂഫിയ മഹമൂദ്(ice breaking),മുര്‍ഷിദ ഫസല്‍( prophet verses),ഹാരിസ് നെന്മാറ(touch with nature),ഡോ നിഷ(soul n'soil), വൈ.ഇര്‍ഷാദ്(to make wings of dreams), യു.ഷൈജു(bookpulse),സാഹിറ(log in to quran ), sajida(make a good tea) എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി സമ്മാനങ്ങള്‍ വിതരണം ചെയ്തു.കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ച് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും മികച്ച ഗ്രൂപ്പുകള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സെകട്ട്രി പൃാരിജാന്‍ സമാപന പ്രഭാഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ രിള്വാന ഹക്കീം നന്ദി പറഞ്ഞു.

 

Share: