പ്രോട്ടീന്‍ 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു.

കോഴിക്കോട്: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്‌യത്തില്‍ പ്രോട്ടീന്‍ 17 അവധികാല ടീന്‍സ്മീറ്റ് പേരാമ്പ്ര ദാറുംനുജൂം കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് റിസാന ഒ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ഏരിയ പ്രസിഡന്റ് ,ഷെരീഫ , എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് സൈദ്, ദാറുനുജൂം മേനേജര്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസത്തെ ക്യാമ്പില്‍ പഠനം സേവനം (പി.കെ അബ്ദുറഹ്മാന്‍), പെണ്ണിടം (അഫീദ അഹമ്മദ്), കലിമത്തുശഹാദ (സൈനബ ടീച്ചര്‍), മരണം മരണാനന്തരം (സൈദ്), നമുക്കൊന്നിക്കാം (വി.എ. ലുഖ്മാന്‍), എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ഐസ് ബ്രേക്കിംഗ് സെഷന് സല്‍ജാസ് അബ്്ദുസ്സലാം നേതൃത്വം നല്‍കി. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തിന് അസ്്മ നേതൃത്വം നല്‍കി.

കോഴിക്കോട്: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓമശ്ശേരി പ്ലസന്റ് സ്‌കൂളില്‍ വെച്ച് പ്രോട്ടീന്‍ 17 അവധിക്കാല ടീന്‍സ്മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവും തനിമ ജില്ലാ പ്രസിഡന്റുമായ ബാപ്പു വാവാട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റിസാന അധ്യക്ഷ വഹിച്ച പരിപാടിയില്‍ ഏരിയ പ്രസിഡന്റ് അബ്ദുല്ല കോയ സംസാരിച്ചു. ജി.ഐ.ഒ ഓമശ്ശേരി ഏരിയ പ്രസിഡന്റ് റന സ്വാഗതം പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ സുഹാന നന്ദിയും പറഞ്ഞു. കലയുടേയും വായനയുടേയും രാഷ്്ട്രീയം (ഇംതിയാസ് വാഴക്കാട്), പെണ്ണിടം (പി. റുക്‌സാന), കലിമ അശ്ശഹാദ(ഫാത്തിമ ഷെറിന്‍), മരണം മരണാന്തരം( ശഹീദ് റംസാന്‍), ഇനിനമുക്കൊരുമിക്കാം( റഹ്മാബി ടീച്ചര്‍) എന്നിവര്‍ ക്ലാസെടുത്തു. ഐസ് ബ്രേക്കിംഗ് സെഷന് സല്‍ജാസ് അബ്്ദുസ്സലാം നേതൃത്വം നല്‍കി. ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തിന് ഹംന നേതൃത്വം നല്‍കി. കലാപരിപാടികള്‍ നടന്നു. ക്യാമ്പിന് സമാപനം നിര്‍വ്വഹിച്ച് കൊണ്ട് ജി.ഐ.ഒ ജില്ലാ കോര്‍ഡിനേറ്റര്‍ നസിം സംസാരിച്ചു.

Share: