'ഇസ്ലാമും വിദ്യാര്‍ത്ഥിനികളും'

ഈരാറ്റുപേട്ട: ഗേള്‍സ് ഇസലാമിക് ഓര്‍ഗനൈസേഷന്‍ ഏരിയ കമ്മറ്റി വിദ്യാര്‍ത്ഥിനി സംഗമം സംഘടിപ്പിച്ചു. 'ഇസ്ലാമും വിദ്യാര്‍ത്ഥിനികളും' എന്ന വിഷയത്തില്‍ അല്‍മനാര്‍ സ്‌കൂളില്‍ നടന്ന വിദ്യാര്‍ത്ഥിനി സംഗമത്തില്‍ ജമാഅത്തെ ഇസ് ലാമി വനിത വിഭാഗം ജില്ലാ സെക്രട്ടറി ഫാസില റാഫി ക്ലാസ് എടുത്തു.ജി.ഐ.ഒ എരിയ പ്രസിഡന്റ് ആമിന മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സഹില മോള്‍ ഖിറാഅത്ത് നടത്തി. ഇസ് ലാമിലെ സ്ത്രീ എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തി.ക്വിസ് മത്സരങ്ങള്‍ക്ക് ഫാത്തിമ ഇജാസ്, മറിയം സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്കുളള സമ്മാനദാനവും സമാപനവും ജമാഅത്തെ ഇസ് ലാമി വനിത ജില്ലാ പ്രസിഡന്റ് സാറ അലിക്കുട്ടി നിര്‍വ്വഹിച്ചു. ജി.ഐ.ഒ ഏരിയ സെക്രട്ടറി അന്‍സിന സ്വാഗതവും ഏരിയ സമിതിയംഗം ഫര്‍സാന സമദ് നന്ദിയും പറഞ്ഞു.

 

Share: