വിദ്യാര്‍ഥിനി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു

ആലപ്പുഴ: ജമാഅത്തെ ഇസ്ലാമി ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജി.ഐ.ഒ ആലപ്പുഴജില്ല വടുതല, കായംകുളം, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പ്രൊഫ. റാഫി വടുതല, സംസ്ഥാന സമിതി അംഗം നാസിറ തയ്യില്‍, വൈ.ഇര്‍ശാദ് എന്നിവര്‍ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സുമയ്യ സുബൈര്‍ അധ്യക്ഷത വഹിച്ച പരിപാടികളില്‍ ജി.ഐ.ഒ സംസ്ഥാനസമിതി അംഗങ്ങളായ സഹ്‌ല എസ്, നാസിറ തയ്യില്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. സമ്മേളനങ്ങളില്‍ ജി.ഐ.ഒ വടുതല ഏരിയാ പ്രസിഡന്റ് റൈഹാന, ജി.ഐ.ഒ അരൂര്‍ ഏരിയ പ്രസിഡന്റ് സാറ, വനിതാ ഏരിയാ പ്രസിഡന്റ് റൈഹാനത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഒ. യാസ്മീന്‍, ജി.ഐ.ഒ പ്രോഗ്രാം കണ്‍വീനര്‍ സിത്താര, കായംകുളം ഏരിയ പ്രസിഡന്റ് നജ്മ, ഹരിപ്പാട് ഏരിയ പ്രസിഡന്റ് അഷ്ഫാന, ഹന്‍സ, സൂഫിയ, നിസ, സീനത്ത്, സുല്‍ഫിയ, സാജിദ, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് കെ.കെ. സഫിയ, ആലപ്പുഴ ഏരിയ പ്രസിഡന്റ് മുര്‍ഷിദ, അമ്പലപ്പുഴ ഏരിയ പ്രസിഡന്റ് സുമയ്യ, ജി.ഐ.ഒ ജില്ലാ സെക്രട്ടറി ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

 

Share: