പ്രോട്ടീന്‍ 17 ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു

തൃശൂര്‍: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രോട്ടീന്‍ 17 ടീന്‍സ് മീറ്റ് എറിയാട് വ്യുമണ്‍സ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. ഇര്‍ഫാനയുടെ ഖിറോഅത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജുമാന സ്വാഗതം പറഞ്ഞു. ജി.ഐ.ഒ ജില്ലാപ്രസിഡന്റ് മുഹാന ഹിഷാം അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരന്‍ ബക്കര്‍ മേത്തല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൊടുങ്ങല്ലൂര്‍ സ്വാഗതസംഘം ചെയര്‍മാന്‍ സ്വാലിഹ്, ജമാഅത്തെ ഇസ്‌ലാമി കൂടിയാലോചന സമിതിയംഗം പി.വി റഹ്മാബി, എസ്.ഐ.ഒ കൊടുങ്ങല്ലൂര്‍ ഏരിയ പ്രസിഡന്റ് സിറാജ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കൊടുങ്ങല്ലൂര്‍ ഏരിയ പ്രസിഡന്റ് ഫാത്തിമ നന്ദി പറഞ്ഞു. ഐസ് ബ്രേക്കിംഗ്, വിശ്വാസം ഇസ്‌ലാമില്‍, സിനിമയും സ്ത്രീയും, പ്രസ്ഥാന പരിചയം, യാത്ര, ഹുബ്ബുള്ള, പ്രാവാചകനിലൂടെ എന്നീ വിഷയങ്ങളിലായി അഫ്‌സല്‍ കെ.ച്ച്, റസാന്‍ നിസാമി, ഫക്കറുദ്ദീന്‍ നിസാമി, വി. ഹിഖ്മത്തുള്ള, സുഹൈര്‍അലി, മുജീബ്, ജലീല്‍, അനസ് നദ്‌വി എന്നിവര്‍ സംസാരിച്ചു. കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. ബെസ്റ്റ് ക്യാമ്പറായി ഇര്‍ഫാനയെ തെരഞ്ഞെടുത്തു. വിജയികള്‍ക് സമ്മാനങ്ങള്‍ നല്‍കി. ജില്ലാ സെക്രട്ടറി റെമിന നന്ദി പറഞ്ഞു.

 

Share: