വേനല്‍കാല സഹവാസ ക്യാമ്പ് പ്രോട്ടീന്‍ '17 സംഘടിപ്പിച്ചു

കൊല്ലം: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രൈസ് ഇന്റര്‍നാഷണര്‍ സ്‌കൂളില്‍ വെച്ച് പ്രോട്ടീന്‍ '17 സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സഹദൂന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ജുസൈന ഫാത്തിമ അധ്യക്ഷത വഹിച്ച പരിപാടിയില്‍ "our voice''   ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്, ഹുബ്ബുള്ള (ഉസൈബ് വടുതല) quran as guid  (അസീര്‍ നീര്‍ക്കുന്നം) ,welcome to Jannah (സുജാദ് ഞാറായികോണം), അരങ്ങിലെ മുസ്‌ലിം പെണ്ണ് (നജ്ദ റൈഹാന്‍ & റയ്യാന്‍ തസ്‌നീം ) doctor plus (ഡോ.ആമിന), i am a new gen  (ഫാസില്‍ അബ്ദു), ഹുബ്ബു് റുഷ്ദ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ജില്ലാ കോര്‍ഡിനേറ്റര്‍ റുഷ്ദ, ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ഏരിയ കണ്‍വീനര്‍ മുനീറ ത്വാഹ എന്നിവര്‍ ആശംകള്‍ നേരുന്നു. ജി.ഐ.ഒ ജില്ലാ സെക്രട്ടറി ജാസിറ സ്വാഗതവും പറഞ്ഞു.
വിവിധ കലാകായിക മത്സരങ്ഹല്‍ സംഘടിപ്പിക്കുകയും സമീപത്തുള്ള ബീച്ചിലേക്ക് സായാഹ്നസവാരി നടത്തുകയും ചെയ്തു. മീഡിയ ഫെസ്റ്റ് നടത്തി അതില്‍ നിന്നും ബെസ്റ്റ് ലൈവ് റിപ്പോര്‍ട്ടര്‍ ആയി ഫാത്വിമയേയും ബെസ്‌റഖ്‌റ് ന്യൂസ് റീഡറായി സഫയെയും തെരഞ്ഞെടുത്തു. പ്രോട്ടീന്‍ '17 ബെസ്റ്റ് ക്യാമ്പറായി ഹിബ, മുഹ്‌സിന എന്നിവരെയും തെരഞ്ഞടുത്തു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ്പ്രസിഡന്റ് സമ്മാന ദാനവും സമാപനവും നിര്‍വ്വഹിച്ചു. ക്യാമ്പ് കണ്‍വീനര്‍ ജുസൈന ഫാത്തിമ നന്ദി പറഞ്ഞു.

Share: