ജി.ഐ.ഒ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂര്‍: നീറ്റ് പ്രവേശന പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ദേഹപരിശോധന നടത്തി അപമാനിച്ച സി.ബി.എസ്.ഇ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം തബ്ഷീറ സുഹൈല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരീക്ഷ നടത്തിപ്പിന്റെ സുതാര്യതയുടെ പേരും പറഞ്ഞ് ശിരോവസ്ത്രത്തിന് വിലക്കേര്‍പെടുത്തുകയും വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ ദേഹപരിശോധനാ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത രീതി അപരിഷ്‌കൃതവും മനുഷ്യത്വ വിരുദ്ധവുമാണെന്നും, ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ പൊതുജനങ്ങള്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആരിഫ മെഹബൂബ്, സജിദ.പി.ടി.പി, നസ്രീന എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സഫൂറ നദീര്‍, ഖദീജ ഷെറോസ്, സുമയ്യ.കെ.കെ, മര്‍ജാന, അഷീറ.ടി.പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share: