പ്രോട്ടീന്‍ ' 17 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു

കണ്ണൂര്‍: ജി.ഐ.ഒ ജില്ലാസമിതിയുടെ നേതൃത്വത്തില്‍ വാദിഹുദ വിമന്‍സ് അക്കാദമിയില്‍ പ്രോട്ടീന്‍ '17 അവധിക്കാല മീറ്റ് സംഘടിപ്പിച്ചു. പ്രമുഖ നാടകകൃത്തും നടനും സംവിധായകനുമായ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സാജിദ പി.ടി.പി, മാടായി ഏരിയാ പ്രസിഡന്റ് എസ്.എല്‍.പി സിദ്ദീഖ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആരിഫ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി സഫൂറ നദീര്‍ സ്വാഗതം പറഞ്ഞു. നാജിയ.കെ.കെ അമൃതവാണി ആലപിച്ചു. ജംശീറ (ഐസ് ബ്രേക്കിംഗ്), വി.എന്‍ ഹാരിസ് (മനുഷ്യനും ആത്മീയതയും), എന്‍.എം ഷഫീഖ് (പ്രവാചകനിലൂടെ), മുഹമ്മദ് അസീര്‍ (കല, രാഷ്ട്രീയം, വായന), മെഹ്‌റിന്‍ (യോഗ), സി.പി ഹാരിസ് (വിശ്വാസവും സ്വഭാവഗുണങ്ങളും), നിസ്താര്‍ (ഖുര്‍ആന്‍ ജീവിതത്തിന്റെ വഴികാട്ടി), ജമാല്‍ കടന്നപ്പള്ളി (ഹുബ്ബുള്ളാ), പി.റുഖ്‌സാന (സ്ത്രീ സ്വാതന്ത്ര്യം പ്രതിനിധാനം, പ്രാതിനിധ്യം), റാഫി ചര്‍ച്ചമ്പലപ്പള്ളി (പ്രകൃതിയിലേക്ക് യാത്ര), ഷഫീഖ് നസ്‌റുള്ള (ഷോര്‍ട്ട് ഫിലിം ചര്‍ച്ച) തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ഏഴ്മല നേവല്‍ അക്കാദമിയിലെ ജലമലിനീകരണത്തിനെതിരെ രാമന്തള്ളി നിവാസികള്‍ നടത്തുന്ന സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട്, ഒരു കുടം ശുദ്ധജലവുമായി ക്യാമ്പംഗങ്ങള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ക്യാമ്പില്‍ വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു.
ദാനിയ ഗഫൂറിനെ ബെസ്റ്റ് ക്യാമ്പറായും, ബെസ്റ്റ് പെര്‍ഫോര്‍മറായി ഫാതിമയേയും, ബെസ്റ്റ് സ്പീക്കറായി നഷയെയും, തസ്‌കിയ ഗേള്‍ ആയി ഫിദ.ടി.പിയേയും തെരഞ്ഞെടുത്തു. ക്യാമ്പംഗങ്ങള്‍ ക്യാമ്പ് അവലോകനം നടത്തി. സമാപന സെഷന്‍ ജി.ഐ.ഒ സ്റ്റേറ്റ് പ്രസിഡന്റ് അഫീദ അഹ്മദ് ഉദ്ഘാടനം ചെയ്തു. ആരിഫ മഹ്ബൂബ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ അഷീറ ടി.പി സ്വാഗതം പറഞ്ഞു. കലാകായിക മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സാജിദ പി.ടി.പി സമാപനപ്രഭാഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ സുമയ്യ കെ.കെ നന്ദി പറഞ്ഞു.

 

Share: