സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളുടെ പ്രസക്തി വര്‍ധിക്കുന്നു May 30, 2016

മലപ്പുറം: സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളുടെ പ്രസക്തി വര്‍ധിക്കുന്നുവെന്ന്, ജിഐഒ സംസ്ഥാന പ്രസിഡണ്ട് പി. റുക്‌സാന അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്ററി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ജിഐഒ മലപ്പുറം ജില്ലാ കമ്മിറ്റി തിരൂര്‍ക്കാട് ഇലാഹിയാ കോളജില്‍ സംഘടിപ്പിച്ച 'സമ്മര്‍ ടെന്റ്' സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. മൂന്നു ദിവസം നീണ്ടു നിന്ന ക്യാമ്പ് അരീക്കോട് കുഞ്ഞാത്തുമ്മ മെമ്മോറിയല്‍ ബിഎഡ് കോളജ് പ്രൊഫസര്‍ പി. ഷാഫി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്്‌ലാമി കേരള ശൂറാ അംഗം സുബൈദ, എസ്‌ഐഒ കാമ്പസ് സെക്രട്ടറി അംജദ് അലി, കെ.വി. ഖാലിദ്, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി ഹബീബ് സി.ടി. ബിബിസി വൈല്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ അവാര്‍ഡ് വിന്നര്‍ വി.എം. സാദിഖ് അലി, ഖുര്‍ആന്‍ റിസര്‍ച്ച് സ്‌കോളര്‍ റഹ്മാന്‍, ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന സെക്രട്ടറി കെ.കെ. സുഹ്്‌റ തുടങ്ങിയവര്‍ വിഷയങ്ങളവതരിപ്പിച്ചു. സമാപന സെഷനില്‍ എ. ഫാറൂഖ്, എം.ടി. അബൂബക്കര്‍ മൗലവി, ഹമീദ്, സുബൈദ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ഫഹ്്മിദ, ജില്ലാ സെക്രട്ടറി സഹ്്‌ല, സംസ്ഥാന സമിതിയംഗം നാസ്വിറ, ജോയിന്റ് സെക്രട്ടറി മുനീബ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Share: