'നല്ല നാളേയ്ക്ക്' പരിസ്ഥിതി ദിന കാമ്പയിന്‍

തലശ്ശേരി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ 'നല്ല നാളേയക്ക് ' എന്ന ശീര്‍ഷകത്തില്‍ കാമ്പയിന്‍ ആരംഭിച്ചു. മെയ് 29 മുതല്‍ ജൂണ്‍ 5 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ തലശ്ശേരി സര്‍ഗം ഓഡിറ്റോറിയത്തില്‍ വെച്ച് അഡ്വക്കേറ്റ് മേരി മാത്യൂ പ്രോക്‌സിമോ ക്ലബ്ബ് ഉപാദ്ധ്യക്ഷന്‍ റാഷിദ് മൊയിദീന്‍ അംബാലിക്ക് വൃക്ഷ തൈ നല്‍കി ഉദ്ഘാടനം ചെയ്തു.ജി.ഐ.ഒ ഏരിയ പ്രസിഡന്റ് വി.കെ.സഫ്‌റീന അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കളത്തില്‍ ബഷീര്‍ ബോധവത്കരണ ക്ലാസ് നടത്തി. ഫാത്തിമ നഹ്‌ന സ്വാഗതവും ഷഹ്‌സാന സി.കെ നന്ദിയും പറഞ്ഞു.
Share: