പ്രോട്ടീന്‍'16 അവധികാല ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു

കാസര്‍ഗോഡ്: ജി.ഐ.ഒ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രോട്ടീന്‍'16 അവധികാല ടീന്‍സ് മീറ്റ് ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ഷഫ്‌ന മൊയ്തു അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സമിതി അംഗം മുര്‍ഷിദ പി.സി സ്വാഗതവും ജില്ലാ സെക്രട്ടറി സല്‍മ പ്രാര്‍ഥനയും നടത്തി. 'സ്മൃതി' മാഗസിന്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഷാഫി പ്രകാശനം ചെയ്ത് സംസാരിച്ചു. ആശംസ അര്‍പ്പിച്ച് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാസിയ സംസാരിച്ചു. സംഘടനാ ജീവിതത്തിലേക്ക് ഒരു കല്‍വെപ്പ്, women in public space, face real life, hike your spiritual quotient എന്നീ വിഷയങ്ങളിലായി ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി ഇസ്മാഈല്‍, ജില്ലാ പ്രസിഡന്റ് ഡോ. ഷഫ്‌നമൊയ്തു, അഡ്വ: നൂറുല്‍ ഹുദ, ഖലീല്‍ നദ്‌വി എന്നിവര്‍ സംസാരിച്ചു. ക്യാമ്പഗങ്ങള്‍ അഗതി മന്ദിരം സന്ദര്‍ശിക്കുകയും മധുരം വിതരണം ചെയ്തു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ സംസാരിച്ചു. ക്യാമ്പിന് സമാപനം നിര്‍വ്വഹിച്ച് കൊണ്ട് ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അക്ബര്‍ സംസാരിക്കുകയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ രണ്ട് വിദ്യാര്‍ഥിനികളെ ഉപഹാരം നല്‍കുകയും ചെയ്തു.
Share: