തര്‍തീല്‍ ത്രിദിന എക്‌സ്‌പോ കോര്‍ണര്‍ ഒരുക്കുന്നു

കണ്ണൂര്‍: ഈ മാസം 25, 26 തിയ്യതികളില്‍ ജി.ഐ.ഒ കേരള കണ്ണൂരില്‍ നടത്തുന്ന തര്‍തീലിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഖുര്‍ആന്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പരിപാടിയുടെ കണ്‍വീനര്‍ ജാസ്മിന്‍ അറിയിച്ചു. ഒക്‌ടോബര്‍ 24ന് തുടങ്ങുന്ന എക്‌സ്‌പോവില്‍ അറബിക് കാലിഗ്രാഫ്, അത്യപൂര്‍വമായ പഴയകാല ഖുര്‍ആന്‍ തഫ്‌സീറുകള്‍, ഖുര്‍ആന്‍ ശാസ്ത്ര സവിശേഷതകളെക്കുറിച്ച കാഴ്ചകള്‍, ഖുര്‍ആനിലെ സ്ത്രീ സവിശേഷതകള്‍, ഖുര്‍ആനിന്റെ വിവിധ സന്ദേശങ്ങള്‍ തുടങ്ങിയവ ഒരുക്കും. രാവിലെ പത്ത് മുതല്‍ ഉച്ച ഒരു മണിവരെയും ഉച്ചതിരിഞ്ഞ് രണ്ട് മുതല്‍ രാത്രി എട്ട് വരെയും പ്രദര്‍ശനവും നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Share:
Leave a Comment