വിവാഹ പ്രായം: പുനര്‍വിചിന്തനം അനിവാര്യം - ജി.ഐ.ഒ

കോഴിക്കോട്:മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കൂടുതല്‍ വ്യക്തത കൈവരേണ്ടതുണ്ടെന്ന് ജി.ഐ.ഒ യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ മുന്നേറ്റം കാഴ്ച വെക്കുന്ന സാഹചര്യത്തില്‍ വിവാഹ പ്രായം കുറക്കുക എന്നത് അവളുടെ സാമൂഹിക പുരോഗതിക്ക് തടസ്സമുണ്ടാക്കും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അഭിപ്രായം തേടാതെയാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനം രൂപം കൊള്ളുന്നതെന്നും സംഘടന അഭിപ്രായപ്പെട്ടു. എന്നാല്‍, പക്വതയെന്നത് അതത് കാലഘട്ടവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ചില പ്രത്യേക സാമൂഹ്യസാഹചര്യങ്ങളില്‍ നേരത്തെ വിവാഹം നടത്തിക്കൊടുക്കേണ്ടി വരുന്ന രക്ഷിതാക്കളെ കുറ്റവാളികളാക്കുന്ന നിയമം നീതി പൂര്‍വകമാണോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Share:
Leave a Comment