മഠത്തിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ജി.ഐ.ഒ കേരള

മാതാഅമൃതാനന്ദമയി മഠത്തിനെതാരായ ലൈംഗിക ചൂഷണത്തിന്റെയും പീഡനങ്ങളുടെയും സാമ്പത്തിക തട്ടിപ്പുകളുടെയും പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്ന സര്‍ക്കാറിന്റെയും കേരളാ പോലീസിന്റെയും നിലപാട് അങ്ങേയറ്റം ഖേദകരമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
സ്ത്രീകളാണ് മതത്തിന്റെ പേരിലുള്ള ഇത്തരം ആത്മീയ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്. ആത്മീയ കേന്ദ്രങ്ങളുടെ മറവില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് നീതികരിക്കാനാവില്ല. കുറ്റവാളികളാണെന്ന് ആരോപണമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താതെ സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ലജ്ജാകരമാണെന്നും സ്ത്രീകളടക്കമുള്ള ആശ്രമ വാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി പുനര്‍വിചിന്തനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ജി.ഐ.ഒ ആവശ്യപ്പെട്ടു.

Share:
Leave a Comment