കാന്തപുരത്തിന്റെ പ്രസ്‌താവന പ്രതിഷേധാര്‍ഹം: ജി.ഐ.ഒ കേരള

കോഴിക്കോട്‌: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ വിവാഹ പ്രായത്തെ വഴിപിഴക്കലുമായി കൂട്ടിച്ചേര്‍ത്ത്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അപലപിച്ചു. വിദ്യാഭ്യാസപരമായി മുസ്‌ലിം പെണ്‍കുട്ടികള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലത്ത്‌ മതപുരോഹിതന്മാര്‍ ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ യോഗം കൂട്ടിച്ചേര്‍ത്തു

Share:
Leave a Comment