ഡോ. റാനിയഅവാദ് (യു.എസ്) തര്‍തീല്‍'14 മുഖ്യാതിഥി

കണ്ണൂര്‍: മഹിളകളില്‍ വിശ്വപ്രശസ്തയായ ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതയും ഖുര്‍ആന്‍ തജ്‌വീദ് ശാസ്ത്രജ്ഞയുമായ ഡോ. റാനിയ അവാദ് (കാലിഫോര്‍ണിയ) കണ്ണൂരില്‍ ഈ മാസം 25, 26 തിയ്യതികളില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ ഖുര്‍ആന്‍ പാരായണ മെഗാഫൈനല്‍ വേദിയായ തര്‍തീല്‍'14 ല്‍ പങ്കെടുക്കും. ജോര്‍ജ്‌വാഷിംങ്ടണ്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള സൈത്തുന കോളേജിലെ കര്‍മശാസ്ത്ര ഡീന്‍ ആയ റാനിയഅവാദ് സ്ത്രീകളുടെ മാനസീകാരോഗ്യ വൈദ്യശാസ്ത്ര മേഖലയില്‍ സ്വന്തമായ സേവന സംരംഭം പടുത്തുയര്‍ത്തിയ മഹിളകൂടിയാണ്.

Share:
Leave a Comment