തര്‍തീല്‍'14 ഫൈനല്‍, മെഗാഫൈനല്‍ മത്സരങ്ങള്‍ കണ്ണൂരില്‍

കണ്ണൂര്‍: ഗേള്‍സ് ഇസ്‌ലാമിക്ഓര്‍ഗനൈസേഷന്‍ കേരള (ജി.ഐ.ഒ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഫൈനല്‍, മെഗാഫൈനല്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 25, 26 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രാഥമിക മത്സരങ്ങളില്‍ വിജയിച്ച 60 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫൈനല്‍ മത്സരം 25 ന് ചേബര്‍ ഹാളില്‍ വെച്ച് നടക്കും. ഫൈനല്‍ മത്സരത്തില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന 10 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മെഗാഫൈനല്‍ 26 ന് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി സഫിയ അലിയെയും രക്ഷാധികാരികളായി യു.പി. സിദ്ധീഖ് മാസ്റ്റര്‍, എ.ടി സമീറ എന്നിവരെയും തെരെഞ്ഞെടുത്തു. സൗദ പേരാമ്പ്രയാണ് ജനറല്‍ കണ്‍വീനര്‍. പി. റുക്‌സാന(പ്രോഗ്രാം), സി.കെ.എ.ജബ്ബാര്‍ (പബ്ലിസിറ്റി), ഡോ. പി. സലീം (സാമ്പത്തികം), എം.കെ. അബൂബക്കര്‍(അക്കമഡേഷന്‍), സി. നാസര്‍ (ഫുഡ്). കെ.പി. അബ്ദുല്‍ അസീസ് (വളണ്ടിയര്‍), മുഹമ്മദ് ഹനീഫ്(ഗതാഗതം), കെ.എം. മഖ്ബൂല്‍ (മീഡിയ), ടി.പി.ഇല്യാസ് (സ്റ്റേജ് ലൈറ്റ് & സൗണ്ട്), സി. ഹസീന(രജിസ്‌ട്രേഷന്‍ &റിസപ്ഷന്‍) ഡോ. ജുവൈരിയത്ത് (മെഡിക്കല്‍), ശംസീര്‍ ഇബ്രാഹീം (എക്‌സിബിഷന്‍) എന്നിവരെ ചെയര്‍മാന്‍മാരായി തെരെഞ്ഞെടുത്തു.  

Share:
Leave a Comment