വായനദിന ക്വിസ് മത്സരം

      ജി.ഐ.ഒ കേരള വായനദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി തലങ്ങളില്‍ സംഘടിപ്പിച്ച 'അ3 അറിവ്, അന്വേഷണം, അനുഭവം' വായനദിന ക്വിസ് മത്സരത്തിന്റെ രണ്ടാം ഘട്ട മത്സരം പതിനൊന്ന് ജില്ലകളിലായി (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം) ഇന്ന് നടക്കും.   ഒന്നാംഘട്ട മത്സരം നടന്ന സ്‌കൂളിലെ ആദ്യ രണ്ടു വിജയികളെ ഒരു ടീമാക്കിയാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കുക. കലാസാഹിത്യ ശാസ്ത്ര സാമൂഹിക സാംസ്‌കാരിക മേഖലയെ ആസ്പദമാക്കിയായിരിക്കും മത്സരം നടക്കുക. ഇതിന്റെ ഒന്നാം ഘട്ട മത്സരം ജൂണ്‍ 26 ന് കേളത്തില്‍ ഉടനീളമായി 128  ഹൈസ്‌കൂളുകളിലും 87 ഹയര്‍സെക്കന്ററികളിലുമായി നടന്നു.

Share:
Leave a Comment