ഹാദിയയുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിക്കണം

കോഴിക്കോട്: ഹാദിയ അടുത്ത മാസം 27 വരെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തിലാണ് എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കെ, ഹാദിയക്ക് പൂര്‍ണ സുരക്ഷ ഒരുക്കാന്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജി.ഐ.ഒ. സ്റ്റേറ്റ് പ്രസിഡന്റ് അഫീദ അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു. ഹാദിയ യുടെ ഓരോ നിമിഷവും വളരെ ഭീതിതമാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേïതുണ്ട്‌. ഹാദിയയുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിന് ഒരു മെഡിക്കല്‍ സംഘത്തെ അയക്കുകയും, ഹാദിയക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരമൊരുക്കാനും, വീട്ടിലേക്ക് സന്ദര്‍ശകരെ അനുവദിക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോ ട്ട് പോവുമെന്നും അവര്‍ അറിയിച്ചു.

Share:
Leave a Comment