തിരുവനന്തപുരം: ഹാദിയ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെ ന്നാവശ്യപ്പെട്ട് ഗേള്‍സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഹാദിയ മര്‍ദനങ്ങള്‍ക്ക് ഇരയാകുന്നെന്നും ജീവനു തന്നെ ഭീഷണി നേരിടുന്നെന്നുമുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.എല്‍.എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളെ നേരില്‍ കണ്ട് അവരുടെ ഒപ്പ് കൂടി രേഖപ്പെടു ത്തിയ പരാതിയും ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുന്‍മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയ ജനപ്രതിനിധികള്‍ ഇതില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹാദിയ ക്രൂര പീ ഡനങ്ങള്‍ക്കിരയാകുന്നെന്ന് വീണ്ടും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് രണ്ടാമതും മുഖ്യമന്ത്രിയെ കണ്ടതെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്, ജനറല്‍ സെക്രട്ടറി ഫസ്്‌നമിയാന്‍ എന്നിവര്‍ പറഞ്ഞു. ജോയിന്റ് സെക്രട്ടറി സുഹൈല ഫര്‍മീസ്, പി.ആര്‍ സെക്രട്ടറി തസ്്‌നീം മുഹമ്മദ്, സംസ്ഥാന സമിതി അംഗം ആനിസ മുഹ്്‌യുദ്ദീന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുമീറ യൂസുഫ് എന്നിവരും വാര്‍ത്താസമ്മേളന ത്തില്‍ പങ്കെടുത്തു.
Leave a Comment