ഹാദിയ കേസ് : ജി.ഐ.ഒ ഹരജി നല്‍കും

കോഴിക്കോട് : പ്രമാദമായ ഹാദിയ കേസില്‍ സുപ്രീംകോടതിക്കു മുന്നില്‍ എന്‍.ഐ.എ അന്വേക്ഷണത്തിന് സമ്മതം നല്‍കിയ കേരള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹാമാണെന്ന് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഈ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപെട്ടു ജി.ഐ.ഒ യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് ജനകീയ ഹരജി സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ്‌റ് അഫീദ അഹമ്മദ് പറഞ്ഞു. വൈകി ലഭിക്കുന്ന നീതി, നീതി നിഷേധമാകുന്ന പോലെ ഒരു വിഭാഗത്തിന്റെ മൗലികാവകാശങ്ങള്‍ വരെ ചോദ്യം ചെയ്യപ്പെടുന്നതും അംഗീകരിക്കാന്‍ ആവില്ലെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ജനറല്‍സെക്രട്ടറി ഫസ്‌ന മിയാന്‍, വൈസ് പ്രസിഡന്റ് നദ സുഹൈബ്, സുഹൈല ഫര്‍മീസ്, നാസിറ തയ്യില്‍, റുക്്‌സാന പി, തബ്്ശീറ സുഹൈല്‍, ആബിദ യു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share:
Leave a Comment