നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഹാദിയക്കൊപ്പമെന്ന് ജി.ഐ.ഒ

കോഴിക്കോട്: സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്ത ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നഗ്‌നമായ മൗലികാവകാശ ലംഘനമാണെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ യുവതിക്കൊപ്പം നില്‍ക്കുമെന്നും ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജനാധിപത്യ, മതേതര സ്വഭാവമുള്ള ഭരണഘടനയും നിയമങ്ങളും നിലനില്‍ക്കുന്ന രാജ്യത്തില്‍ ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന വിവാഹത്തെ അസാധുവാക്കുന്നത് മുസ്ലിം സ്വത്വത്തോടുള്ള മുന്‍വിധിയോടുള്ള സമീപനമാണെന്നും ഇസ്ലാമിക ശരീഅത്തിനെ അവഹേളിക്കുന്ന നിലപാടുകളെ നിയമപരമായി തന്നെ ചെറുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് വ്യക്തമാക്കി. ഈ വിഷയത്തില്‍ ഹാദിയക്കും ഷെഫിന്‍ ജഹാനും ജി.ഐ.ഒ ന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. നിയമ പോരാട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

Share:
Leave a Comment