അവകാശങ്ങള്‍ ഉറപ്പ് നല്‍കാനാവാത്ത പരിഹാസ ഭരണകൂടം: ജി.ഐ.ഒ കേരള


കോഴിക്കോട്: അവകാശങ്ങള്‍ ഉറപ്പ് നല്‍കാനാവാത്ത ഭരണകൂടം പരിഹാസ്യമെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ പ്രവേശനാനുമതി നിഷേധിച്ച സംഭവം അപമാനകരവും ന്യൂനപക്ഷങ്ങളുടെ നേരെയുള്ള അവകാശനിഷേധങ്ങളുടെ ആവര്‍ത്തനവുമാണെന്നും ഫാഷിസത്തിനെതിരായ ഐക്യനിരകള്‍ ശക്തിപ്പെ ടണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വനിതകളുടെ അവകാശ ങ്ങളെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും മുദ്രാവാക്യങ്ങളുയര്‍ത്തുന്ന വനിതാ ദിനത്തില്‍ തന്നെ ഇത്തരം ഒരു സംഭവം നടന്നത് ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെയുള്ള നീതി നിഷേധത്തിന്റെയും ഭരണകൂട സമീപനത്തിന്റെയും ഉത്തമ ഉദാഹരണമാണെന്ന് സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ സംസ്ഥാന സമിതിയംഗങ്ങളായ നാസിറ തയ്യില്‍, ഹാജറ പി.കെ, നദ കെ. സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share:
Leave a Comment