വനിതാകമ്പാര്‍ട്ട്‌മെന്റ്‌ ആക്രമണം: ജി.ഐ.ഒ പ്രതിഷേധിച്ചു

ഏറെ കോളിളക്കം സൃഷ്‌ടിച്ച സൗമ്യ വധത്തിനു ശേഷവും വനിതാ കമ്പാര്‍ട്ടുമെന്റില്‍ ആക്രമണങ്ങള്‍ തുടരുന്ന ഈ സാഹചര്യം ഏറെ പ്രതിഷേധവും ആശങ്കാജനകവുമാണെന്ന്‌ ജി.ഐ.ഒ കേരള അറിയിച്ചു. വനിതാ കമ്പാര്‍ട്ടുമെന്റിലെ സുരക്ഷയുമായി ബന്ധപ്പെട്ട്‌ എം.കെ. രാഘവന്‍ എം.പി.ക്ക്‌ സൗമ്യ വധത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ ജി.ഐ.ഒ നിവേദനം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയില്‍ നടന്ന സംഭവം ഇതുമായി ബന്ധപ്പെട്ട ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥതയെ സൂചിപ്പിക്കുന്നതായും ജി.ഐ.ഒ അറിയിച്ചു. ഏറെ ശ്രദ്ധ പതിക്കേണ്ട ഇത്തരം വിഷയത്തില്‍ ഈ നില തുടരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി തങ്ങള്‍ മുന്നോട്ടു പോവുമെന്നും ജി.ഐ.ഒ കൂട്ടിച്ചേര്‍ത്തു. 

Share:
Leave a Comment