മുസ്‌ലിം പെണ്‍കുട്ടികളുടെ സംഘടനാ പ്രവര്‍ത്തനം തീവ്രവാദമായി ചിത്രീകരിക്കുന്നത്‌ മൗലികാവകാശങ്ങളുടെ ലംഘനം

പര്‍ദ്ദയിട്ട മുസ്‌ലിം പെണ്‍കുട്ടികളുടെ സംഘടനാ പ്രവര്‍ത്തനം തീവ്രവാദമായി ചിത്രീകരിക്കുന്നത്‌ മൗലികാവകാശങ്ങളുടെ തുറന്ന ലംഘനവും അപകീര്‍ത്തിപരവുമാണെന്ന്‌ ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്‌. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ സ്ഥിരം ഭീകരമുദ്ര ചാര്‍ത്തി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്ന ഭരണകൂട ഭീകരതയുടെ പുതിയ നീക്കമാണ്‌ മഹാരാഷ്‌ട്ര പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ട്‌. പെണ്‍കുട്ടികളുടെ സാമൂഹിക പ്രശ്‌നങ്ങളില്‍ സ്ഥിരമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന മുന്‍ നിര സ്‌ത്രീ സംഘടനകളിലൊന്നാണ്‌ ജി.ഐ.ഒ. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉയര്‍ച്ചയും ശാക്തീകരണവും സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്‌. ഈയൊരു ലക്ഷ്യം ഒരിക്കലും ഇന്ത്യന്‍ ഭരണഘടന വിരുദ്ധമല്ല. ഭരണഘടന എല്ലാ പൗരനും തന്റെ മതമനുസരിച്ച്‌ ജീവിക്കുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്‌. എന്നിരിക്കെ ഇത്തരം ഒരു റിപ്പോര്‍ട്ട്‌ ഭരണകൂടത്തിന്റെ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള കരുതി കൂട്ടിയുള്ള നീക്കമായി കരുതാനാണ്‌ നിലവിലെ ഇന്ത്യന്‍ സാഹചര്യം പ്രേരിപ്പിക്കുന്നതെന്ന്‌ സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. 

Share:
Leave a Comment