`മഫ്‌ത' വിഷയത്തില്‍ തിരുത്തല്‍ നടപടി സ്വാഗതാര്‍ഹം: ജി.ഐ.ഒ കേരള

ആലുവ നിര്‍മ്മല സ്‌കൂള്‍ മാനേജ്‌മെന്റ്‌ മഫ്‌ത വിഷയത്തില്‍ എടുത്ത തിരുത്തല്‍ നടപടി ഏറെ സ്വാഗതാര്‍ഹമാണെന്ന്‌ ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ്‌ വിലയിരുത്തി. കേരളത്തിലെ മുസ്‌ലിം സ്‌ത്രീക്ക്‌ അവരുടെ മതപരമായ വസ്‌ത്രം ധരിക്കുവാന്‍ എയ്‌ഡഡ്‌, അണ്‍എയ്‌ഡഡ്‌, സ്വാശ്രയ, പ്രൈവറ്റ്‌ സ്ഥാപനങ്ങളില്‍ പലതും അനുവദിക്കുന്നില്ല. ഇത്‌ ഒരു പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്‌. ഇത്തരം നിലപാടെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. 

Share:
Leave a Comment