മഫ്‌ത നിരോധനവുമായി ബന്ധപ്പെട്ട്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പിന്‍വലിക്കണമെന്ന്‌ ജി.ഐ.ഒ കേരള

മതസ്വാന്ത്രവുമായി ബന്ധപ്പെട്ട മഫ്‌ത വിഷയം ചോദ്യം ചെയ്‌ത സംഘടനകളെ മതമൗലിക വാദികളായും വര്‍ഗീയ സ്‌പര്‍ദ വളര്‍ത്തുന്നവരായും ചിത്രീകരിക്കാനുള്ള അധികാരികളുടെ ശ്രമം തീര്‍ത്തം അപലപനീയമാണെന്ന്‌ ജി.ഐ.ഒ സെക്രട്ടറിയേറ്റ്‌. വിദ്യാഭ്യാസ തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍ വെച്ച്‌ മഫ്‌ത ധരിച്ച കുട്ടികളുടെ ആത്മാഭിമാനത്തേയും വിശ്വാസ സ്വാതന്ത്ര്യത്തെയും ഹനിക്കുകയും ചെയ്യുന്നത്‌ ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചെടുത്തോളം തീര്‍ത്തും ലജ്ജാകരമാണ്‌. ശിരോവസ്‌ത്ര നിരോധനമുള്ള സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക്‌ മൗനാനുവാദം നല്‍കുന്നതാണ്‌ ഐ.ബി റിപ്പോര്‍ട്ട്‌. വിദ്യാഭ്യാസ അധികാരികളുടെ പേരിലിറങ്ങിയ സര്‍ക്കുലര്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന ഗവണ്‍മെന്റിന്റെ വിശദീകരണത്തിന്‌ പിന്നിലും ഒളി അജണ്ടയുണ്ടെന്നും സെക്രട്ടറിയേറ്റ്‌ കൂട്ടിച്ചേര്‍ത്തു. 

Share:
Leave a Comment