GIO Kerala

News

തിബ്’യാൻ ’25

ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ മത്സരത്തിലെ വിജയികളെ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രഖ്യാപിച്ചു. ടി ഐ സി സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തെ 13 ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു. ‘ഖുർആനിന്റെ ദൈവികത ‘ മത്സരത്തിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർത്ഥിനി അമൽ സകരിയ ഒന്നാം സ്ഥാനം നേടി. ഉളിയിൽ ഐഡിയൽ അറബിക് കോളേജ് വിദ്യാർത്ഥിനി കെ ഫാത്തിമ റന, കൊപ്പം മർയം ഗേൾസ് കാമ്പസ് വിദ്യാർത്ഥിനി സയ്യിദത്ത് ഫാത്തിമ ഹിബ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പരിപാടിയോടനുബന്ധിച്ച്നടത്തിയ ഖുർആൻ എക്സിബിഷൻ ശ്രദ്ധേയമായി. ജി. ഐ. ഒ സംസ്ഥാന പ്രസിഡന്റ്‌ കെ ഷിഫാന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിസ് വാന ഷിറിൻ, വൈസ് പ്രസിഡന്റ്‌ ആശിഖ ഷിറിൻ, ജനറൽ കൺവീനർ സുഹാന അബ്ദുല്ലത്തീഫ്, ഡയറക്ടർ അഫ്റാ ശിഹാബ് എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കളായ ഹുസ്ന നസ്‌റിൻ, മുബഷിറ, ഫാത്തിമ നൗറീൻ, ഫാത്തിമ തസ്‌നീം, നഈമ, ലുലു മുജീബ് എന്നിവർ നേതൃത്വം നൽകി.  

തിബ്’യാൻ ’25 : അമൽ സകരിയ ഒന്നാമത്

തിരൂർ : ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ, കേരള സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ മത്സരത്തിലെ വിജയികളെ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രഖ്യാപിച്ചു. ടി. ഐ. സി സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തെ 13 ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു. ‘ഖുർആനിന്റെ ദൈവികത ‘ മത്സരത്തിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർത്ഥിനി അമൽ സകരിയ ഒന്നാം സ്ഥാനം നേടി. ഉളിയിൽ ഐഡിയൽ അറബിക് കോളേജ് വിദ്യാർത്ഥിനി കെ ഫാത്തിമ റന, കൊപ്പം മർയം ഗേൾസ് കാമ്പസ് വിദ്യാർത്ഥിനി സയ്യിദത്ത് ഫാത്തിമ ഹിബ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഫലസ്തീൻ അനുകൂല പ്രകടനം; കണ്ണൂരിൽ ജി.ഐ.ഒ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

കണ്ണൂർ: ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന് കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിൽ പ്രകടനം നടത്തിയ ജിഐഒ (ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ) പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്ഐആറിൽ ആരോപണം. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. പ്രകടനം ചില സംഘടനയിൽ പെട്ട ആളുകൾക്ക് എതിർപ്പുള്ളതായി പൊലീസിന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ ഏത് സംഘടനയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയിൽ യാതൊരു അനുമതിയുമില്ലാതെയാണ് പ്രകടനം നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

Shifana Binth Zubair Writes..

കഴിഞ്ഞ ദിവസം (സെപ്തംബർ 05 വെള്ളിയാഴ്ച) GIO വിന്റെ പ്രവർത്തകർ കണ്ണൂർ മാടായിപാറയിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കെതിരെ കേരള പോലീസ് കേസെടുത്തിരിക്കുകയാണ്. മാടായിപ്പാറയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുകയോ ജനങ്ങൾക്ക് ദ്രോഹമുണ്ടാക്കുകയോ ചെയ്യാതെ നടത്തിയ ഒരു പ്രകടനത്തിനെതിരെ കേസെടുത്തതിന്റെ യുക്തിയും ന്യായവും മനസ്സിലാവുന്നില്ല. ഇസ്രായേൽ നടത്തുന്ന ക്രൂരമായ വംശഹത്യക്കെതിരെയും അധിനിവേശത്തിനെതിരെയും ലോകം മുഴുവൻ പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കേരള പോലീസിന്റെ ഇത്തരമൊരു സമീപനം.RSS നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ മുഖമുദ്രയാക്കി കേരള പോലീസ് ഫലസ്തീൻ അനുകൂല പ്രകടനത്തിന് നേരെ പരാതി ലഭിക്കുമ്പോൾ തന്നെ കേസെടുക്കുന്നത് സംശയാസ്പദമാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകത്തെ മുഴുവൻ മനുഷ്യരും കേരളവും ഫലസ്തീനോടൊപ്പമാണ്. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ഫലസ്തീനിന്റെ കൂടെ തന്നെയാണ്.ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുന്നതോടൊപ്പം ഇത്തരം കേസുകളെ നിയമപരമായി നേരിടാൻ തന്നെയാണ് ജി. ഐ. ഒവിന്റെ തീരുമാനം.

നുഖബ

പ്രസ്ഥാനത്തിലെ ഇളംതലമുറയുടെ ഇസ്‌ലാമിക – വൈജ്ഞാനിക വളർച്ച ലക്ഷ്യം വച്ച് എല്ലാ വർഷവും നടത്തിവരാറുള്ള ’നുഖബ’ സഹവാസകാമ്പ് 2025 സെപ്റ്റംബർ 3 മുതൽ 6 വരെ തീയതികളിലായി കണ്ണൂർ വിറാസ് കാമ്പസിൽ വച്ച് നടന്നു. സംസ്ഥാന വ്യാപകമായി നടത്തിയ എഴുത്തുപരീക്ഷ, ഇൻ്റർവ്യൂ എന്നിവയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥിനികൾ കാമ്പിൽ പങ്കെടുത്തു. ഇസ്‌ലാമിക പ്രസ്ഥാനത്തിൻറെ നേതൃത്വങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും വിദ്യാർത്ഥിനികളോട് സംവദിച്ചു. കലാകായിക മത്സരങ്ങൾ, ടീം പ്രസൻ്റേഷനുകൾ, പിക്നിക് തുടങ്ങിയവയും കാമ്പിൻ്റെ ആകർഷണങ്ങളായിരുന്നു.      

ഹെറൈസൺ

2025 ജൂലൈ 10 മുതൽ 13 വരെ തീയതികളിൽ ജി സി സി രാഷ്ട്രങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ‘ഹെറൈസൺ’ കാമ്പ് സംഘടിപ്പിച്ചു. ഇസ്‌ലാമിക – സാമൂഹിക- സമകാലിക വിഷയങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡണ്ട് പി ടി പി സാജിദ, മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദ്, മക്തൂബ് മീഡിയ ഫൗണ്ടർ അസ്‌ലഹ് കയ്യാലകത്ത്, അൽ ജാമിയ അൽ ഇസ്‌ലാമിയ അസി. റെക്ടർ ഡോ.നഹാസ് മാള, പി റുക്സാന, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി അഫീദ അഹ്‌മദ് തുടങ്ങി നിരവധി പ്രമുഖർ വിദ്യാർത്ഥിനികളോട് സംവദിച്ചു. വിവിധ ജി സി സി രാഷ്ട്രങ്ങളിൽ നിന്നായി 49 വിദ്യാർത്ഥിനികളാണ് കാമ്പിൽ പങ്കെടുത്തത്. വയനാട് ബാണാസുര മൗണ്ടൻ വ്യൂ റിസോർട്ടിലാണ് കാമ്പ് നടന്നത്.  

സംസ്ഥാന നേതൃസംഗമം

2025-26 മീഖാത്തിലേക്ക് തിരഞ്ഞെടുത്ത ജില്ലാ സമിതിയംഗങ്ങൾ ഏരിയ സെക്രട്ടറിമാർ എന്നീ ഭാരവാഹികളുടെ നേതൃശേഷി വർദ്ധിപ്പിക്കുന്നതിനായി നേതൃപരിശീലന കാമ്പ് കോഴിക്കോട്, നെസ്റ്റ് പബ്ലിക്ക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. മെയ് 1 മുതൽ ആഗസ്ത് 31 വരെ നീണ്ടു നിൽക്കുന്ന സംഘടനാ ക്യാമ്പയിൻ وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا ‘നേരിന്റെ പാത നാഥന്റെ പാശം ‘ പ്രഖ്യാപനം നടന്നു. സമാപന സെഷനിൽ മെയ് 1 മുതൽ ആഗസ്ത് 31 വരെ നീണ്ടു നിൽക്കുന്ന സംഘടനാ ക്യാമ്പയിൻ وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا ‘നേരിന്റെ പാത നാഥന്റെ പാശം ‘ പ്രഖ്യാപനം നടന്നു. പ്രോഗ്രാം ജനറൽ കൺവീനർ റിസ്‌വാന ഷിറിന്റെ നന്ദിയോടെ സംസ്ഥാന നേതൃസംഗമത്തിനു തിരശീല വീണു.

വഖഫ് നിയമ ഭേദഗതി: പ്രതിഷേധറാലി

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ’മുസ്‌ലിം വംശഹത്യാപദ്ധതിയായ വഖഫ് ഭേദഗതി നിയമം പിൻവലിക്കുക’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജി ഐ ഒ കേരള 2025 ഏപ്രിൽ 13 ന് കോഴിക്കോട് ബീച്ചിൽ വച്ച് റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. 800-ഓളം വിദ്യാർത്ഥിനി – യുവതികൾ അണിനിരന്ന പ്രക്ഷോഭ പരിപാടി വലിയ ശ്രദ്ധ നേടി. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ അംബിക മറുവാക്ക്. അഡ്വ അനൂപ് വി ആർ, ബാബുരാജ് ഭഗവതി, വിമൻ ജസ്‌റ്റിസ് മൂറിമെന്റ് കേരള ജന. സെക്രട്ടറി ഫസ്‌ന മിയാൻ, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം ജന. സെക്രട്ടറി കെ ടി നസീമ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻ്റ് സംസ്‌ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്‌ഥാന പ്രസിഡണ്ട് നഈം ഗഫൂർ, എസ്. ഐ. ഒ കേരള സംസ്‌ഥാന പ്രസിഡണ്ട് അഡ്വ അബ്ദുൽ വാഹിദ്, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി, എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ സംഗമത്തിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ ബാനർ ഉയർത്തുകയും പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്‌തു.  

മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ് ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജി.ഐ.ഒ

കോഴിക്കോട്: മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള  എഐ  വെറുപ്പ് ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജിഐഒ. എഐ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിച്ചത് യഥാർഥത്തിൽ മുസ്‌ലിം സ്ത്രീകളുടെ അഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന ബിന്ദ് സുബൈർ ഫേസ്ബുക്കിൽ കുറിച്ചു. ‘മുസ്‌ലിംകളെ അപരവൽക്കരിക്കാനുള്ള ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെല്ലാം. സ്ത്രീകളുടെ ജീവിതത്തിനും തിരഞ്ഞെടുപ്പിനും എപ്പോഴും നിയന്ത്രണമുണ്ടാക്കുക എന്നതിന്റെ തുടർച്ചയാണ് ഈ സംഭവവും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ രീതിയിലുള്ള വെറുപ്പുൽപാദനം കൂടുതൽ അപകടകരമാണ്. കഴിഞ്ഞകാലത്തോളം ഇസ്‌ലാമോഫോബിയയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിൻ്റെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും’ ഷിഫാന ചൂണ്ടിക്കാട്ടി. 0 Facebook 0 Twitter 0 Linkedin 0 Whatsapp