






ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക വിദ്യാർത്ഥിനി പ്രസ്ഥാനമാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ). 1984 മാർച്ച് 5 ന് കേരളത്തിൽ രൂപീകൃതമാവുകയും തുടർന്നുള്ള വർഷങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു.
പതിനഞ്ച് മുതൽ മുപ്പത് വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ജി. ഐ. ഒവിന്റെ പ്രവർത്തക-നേതൃ വൃന്ദം. രൂപീകരണകാലം മുതല്‍ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്തുകൊണ്ടുള്ള ഇടപെടലുകളാണ് ജി. ഐ. ഒ നടത്തിയിട്ടുള്ളത്. വിദ്യാഭ്യാസം, സേവനം, കലാ-സാഹിത്യ രംഗങ്ങള്‍, കാമ്പസ് രാഷ്ട്രീയം, സമരം തുടങ്ങി വിവിധ മേഖലകളില്‍ എടുത്തുപറയാവുന്ന സംഭാവനകള്‍ നല്‍കാന്‍ ജി. ഐ. ഒവിന് കഴിഞ്ഞിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഇടപെടലുകള്‍, സ്ത്രീപീഡനം, മദ്യം തുടങ്ങിയവയ്‌ക്കെതിരായ കാമ്പയിനുകള്‍, കലാ-സാഹിത്യ മേഖലയിലെ ഇടപെടലുകള്‍, സ്ത്രീകളുടെ പള്ളിപ്രവേശം, സ്ത്രീസൗഹൃദ സമൂഹനിര്‍മിതി, ഇസ്‌ലാമിക ശരീഅത്ത്, ഇസ്‌ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ത്തിയ ചര്‍ച്ചകളടക്കം നിരവധി സുപ്രധാനമായ അടയാളപ്പെടുത്തലുകള്‍ ജി. ഐ. ഒ നടത്തിയിട്ടുണ്ട്.സമകാലിക വിഷയങ്ങളില്‍ കൃത്യമായി പ്രതികരിച്ചും ആവശ്യമായ ഇടപെടലുകള്‍ നടത്തിയുമാണ് ജി. ഐ. ഒ മുന്നോട്ട് പോകുന്നത്…Read More