പ്രസ്ഥാനത്തിലെ ഇളംതലമുറയുടെ ഇസ്‌ലാമിക – വൈജ്ഞാനിക വളർച്ച ലക്ഷ്യം വച്ച് എല്ലാ വർഷവും നടത്തിവരാറുള്ള ’നുഖബ’ സഹവാസകാമ്പ് 2025 സെപ്റ്റംബർ 3 മുതൽ 6 വരെ തീയതികളിലായി കണ്ണൂർ വിറാസ് കാമ്പസിൽ വച്ച് നടന്നു. സംസ്ഥാന വ്യാപകമായി നടത്തിയ എഴുത്തുപരീക്ഷ, ഇൻ്റർവ്യൂ എന്നിവയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥിനികൾ കാമ്പിൽ പങ്കെടുത്തു. ഇസ്‌ലാമിക പ്രസ്ഥാനത്തിൻറെ നേതൃത്വങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും വിദ്യാർത്ഥിനികളോട് സംവദിച്ചു. കലാകായിക മത്സരങ്ങൾ, ടീം പ്രസൻ്റേഷനുകൾ, പിക്നിക് തുടങ്ങിയവയും കാമ്പിൻ്റെ ആകർഷണങ്ങളായിരുന്നു.






