ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ മത്സരത്തിലെ വിജയികളെ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രഖ്യാപിച്ചു. ടി ഐ സി സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തെ 13 ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു. ‘ഖുർആനിന്റെ ദൈവികത ‘ മത്സരത്തിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർത്ഥിനി അമൽ സകരിയ ഒന്നാം സ്ഥാനം നേടി. ഉളിയിൽ ഐഡിയൽ അറബിക് കോളേജ് വിദ്യാർത്ഥിനി കെ ഫാത്തിമ റന, കൊപ്പം മർയം ഗേൾസ് കാമ്പസ് വിദ്യാർത്ഥിനി സയ്യിദത്ത് ഫാത്തിമ ഹിബ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പരിപാടിയോടനുബന്ധിച്ച്നടത്തിയ ഖുർആൻ എക്സിബിഷൻ ശ്രദ്ധേയമായി. ജി. ഐ. ഒ സംസ്ഥാന പ്രസിഡന്റ് കെ ഷിഫാന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിസ് വാന ഷിറിൻ, വൈസ് പ്രസിഡന്റ് ആശിഖ ഷിറിൻ, ജനറൽ കൺവീനർ സുഹാന അബ്ദുല്ലത്തീഫ്, ഡയറക്ടർ അഫ്റാ ശിഹാബ് എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കളായ ഹുസ്ന നസ്‌റിൻ, മുബഷിറ, ഫാത്തിമ നൗറീൻ, ഫാത്തിമ തസ്‌നീം, നഈമ, ലുലു മുജീബ് എന്നിവർ നേതൃത്വം നൽകി.







