Skip to main content

GIO Kerala

കഴിഞ്ഞ ദിവസം (സെപ്തംബർ 05 വെള്ളിയാഴ്ച) GIO വിന്റെ പ്രവർത്തകർ കണ്ണൂർ മാടായിപാറയിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കെതിരെ കേരള പോലീസ് കേസെടുത്തിരിക്കുകയാണ്. മാടായിപ്പാറയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുകയോ ജനങ്ങൾക്ക് ദ്രോഹമുണ്ടാക്കുകയോ ചെയ്യാതെ നടത്തിയ ഒരു പ്രകടനത്തിനെതിരെ കേസെടുത്തതിന്റെ യുക്തിയും ന്യായവും മനസ്സിലാവുന്നില്ല. ഇസ്രായേൽ നടത്തുന്ന ക്രൂരമായ വംശഹത്യക്കെതിരെയും അധിനിവേശത്തിനെതിരെയും ലോകം മുഴുവൻ പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കേരള പോലീസിന്റെ ഇത്തരമൊരു സമീപനം.
RSS നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ മുഖമുദ്രയാക്കി കേരള പോലീസ് ഫലസ്തീൻ അനുകൂല പ്രകടനത്തിന് നേരെ പരാതി ലഭിക്കുമ്പോൾ തന്നെ കേസെടുക്കുന്നത് സംശയാസ്പദമാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകത്തെ മുഴുവൻ മനുഷ്യരും കേരളവും ഫലസ്തീനോടൊപ്പമാണ്. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ഫലസ്തീനിന്റെ കൂടെ തന്നെയാണ്.
ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുന്നതോടൊപ്പം ഇത്തരം കേസുകളെ നിയമപരമായി നേരിടാൻ തന്നെയാണ് ജി. ഐ. ഒവിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *