2017 ഡിസംബർ 9ന് കോഴിക്കോട് ഫറോക്കിലെ ഇർഷാദിയ കോളേജിൽ വെച്ച് സംസ്ഥാനത്തെ വിവിധ ഇസ്‌ലാമിക കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി ജി. ഐ. ഒ കേരള സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റ് ആയിരുന്നു പർവ്വാസ്. മുസ്ലിം സ്ത്രീ എന്നാൽ ആവിഷ്കാരസ്വാതന്ത്രമില്ലാത്തവൾ എന്ന കേരളീയ പൊതുബോധത്തിന് തിരുത്തായി മാറി ഈ പരിപാടി. സംസ്ഥാനത്തുടനീളമുള്ള വിവിധ കലാലയങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥിനികൾ അമ്പത്തിനാല് മത്സരങ്ങളിൽ മാറ്റുരച്ചു.

