“Uphold Iman, Uplift Izzah” എന്ന മുദ്രാവാക്യമുയർത്തി 2023 ഡിസംബർ 25,26 തീയതികളിലായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കാമ്പസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം വിദ്യാര്ഥിനികൾക്കായി പാലക്കാട്,പത്തിരിപ്പാല മൗണ്ട്സീന കാമ്പസിൽ ജി. ഐ. ഒ കേരള സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പസ് കോൺഫറൻസാണ് Discurso Muslimah.


വൈജ്ഞാനികവും ചലനാത്മകവുമായ രാഷ്ട്രീയ, ആത്മീയ, അക്കാദമിക ചർച്ചകളാൽ സമ്പന്നമായ Discurso Muslimah ദേശീയ ശ്രദ്ധ നേടി. രാജ്യത്തെ വിവിധ കാമ്പുസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടായിരത്തിലധികം വിദ്യാർത്ഥിനികൾ Discurso Muslimah-യിൽ പങ്കെടുത്തു. എട്ട് സ്റ്റേജുകളിലായി ഇരുപത്തിമൂന്നോളം സെഷനുകളിലൂടെ രാഷ്ട്രീയ, മാധ്യമ, കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹിക, അക്കാദമിക, സേവന മേഖലകളിലെ പ്രകത്ഭർ വിദ്യാർത്ഥിനികളോട് സംവദിച്ചു.
