GIO Kerala

പൗരാവകാശ സമരം – രാപ്പകൽ പ്രക്ഷോഭ വീഥി

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാനത്ത്
ഉടനീളം വ്യത്യസ്ത സമരപരിപാടികൾ സംഘടിപ്പിച്ചു. രണ്ട്പ്രധാന ഇടങ്ങളിൽ ദിവസങ്ങൾ
നീണ്ടുനിൽക്കുന്ന ഷാഹീൻബാഗ് രൂപത്തിൽ രാപ്പകൽ സമരവും ആവിഷ്കരിച്ചു. ഇടപ്പള്ളി
ആസാദി സ്ക്വയറിൽ മൂന്ന് ദിവസത്തെ രാപകൽ പ്രതിഷേധ വീഥിയും കോഴിക്കോട്
മാവൂർ റോഡിൽ അഞ്ച് ദിവസം നീണ്ടു നിന്ന സമരവും നടന്നു.

ഇസ്‌ലാമോഫോബിയ,
ആസാദി മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധങ്ങൾ കൊട്ടിമേളങ്ങളിലൂടെ പ്രകടിപ്പിച്ചും,
രാജ്യ തലസ്ഥാനത്ത് ഷഹീൻ ബാഗിന്റെ തെരുവിൽ ദിവസങ്ങളായി രാവും പകലും
സമരം നയിക്കുന്നവർക്ക് അഭിവാദ്യം അർപ്പിച്ചുമുള്ള മുദ്രാവാക്യങ്ങളോടെയും
ഉറക്കമില്ലാതെ തുടർന്നു രാപകൽ പ്രതിഷേധം. 165 ദിവസമായി പുറംലോകവുമായി
യാതൊരു ബന്ധവുമില്ലാതെ ഭരണകൂട ഭീകരതയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന
കാശ്മീർ ജനതയ്ക്ക് പ്രതീകാത്മകമായി കത്തെഴുതി ഐക്യദാർഢ്യമറിയിച്ചു. പൗരത്വ
ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ രക്തസാക്ഷിത്വം വരിച്ചവരുടെ
പേരുകൾ ആലേഖനം ചെയ്ത രണ്ടാം ഇന്ത്യ ഗേറ്റ്, പോസ്റ്ററുകൾ, പ്രതിഷേധ വരകൾ,
പ്രതിഷേധപ്പാട്ടുകൾ, തെരുവുനാടകങ്ങൾ, സംഗീതശില്പങ്ങൾ, മുദ്രാവാക്യങ്ങൾ
എന്നിവയാൽ സജീവമായിരുന്നു സമരവേദി. ത്രിദിന സമരത്തിന്റെ ഭാഗമായി എറണാകുളം
നഗരത്തിലൂടെ അഞ്ഞൂറിലധികം വിദ്യാർത്ഥിനികൾ അണി നിരന്ന മാർച്ച് റോയിട്ടേഴസ്‌്,
എ. എൻ.ഐ, ദി ഹിന്ദു തുടങ്ങിയ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ നേടി.

Leave a Reply

Your email address will not be published. Required fields are marked *