GIO Kerala

The Muslimah Resistance

രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ മുൻനിരയിൽ ഉള്ളവരടക്കം രാഷ്ട്രീയ-സാമൂഹിക-വൈജ്ഞാനിക മേഖലകളിൽ പ്രഗത്ഭരായ മുസ്‌ലിം സ്ത്രീകളെ വിൽപനയ്ക്ക് വച്ച സംഘ് പരിവാർ സ്പോൺസെർഡ് വെബ്‌സൈറ്റായ ‘ബുള്ളിഭായ്, സുള്ളി ഡീൽസി’നെതിരെ കോഴിക്കോട് ടൗണിൽ വച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയായിരുന്നു ‘The Muslimah Resistance’.

സി.എ.എ – എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളായിരുന്ന വിദ്യാർത്ഥി നേതാക്കൾ അഫ്രീൻ ഫാത്തിമ, ആയിഷ റെന്ന, ലദീദ ഫർസാന, ആക്ടിവിസ്റ്റ് ഖാലിദ പർവീൻ എന്നിവർ പ്രതിഷേധത്തിന്റെ ഭാഗമായി. പ്രസ്തുത വെബ്‌സൈറ്റിലൂടെ ആക്രമണം നേരിട്ടവരായിരുന്നു ഇവരെല്ലാം. ഇവരോരോരുത്തരും.

പല തലങ്ങളായിലായി രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുൻനിരയിലുള്ള, അനീതിക്കെതിരെ ഉറച്ച ചോദ്യങ്ങൾ തീർക്കുന്ന മുസ്‌ലിം സ്ത്രീയുടെ മനോധൈര്യത്തെ തകർക്കാൻ ഏറ്റവും വില കുറഞ്ഞ മാർഗവും ഉപയോഗപ്പെടുത്താൻ സംഘ് പരിവാർ തയ്യാറാണെന്ന് ഒരിക്കൽ കൂടി ‘ബുള്ളിഭായ് സുള്ളി ഡീൽസ്’ സംഭവം ലോകത്തിന് കാണിച്ചുകൊടുത്തു. എന്നാൽ ഇത്തരം ആക്രമണങ്ങൾക്കൊന്നും മുസ്‌ലിം ജനതയുടെ പോരാട്ടങ്ങളുടെ മുനയൊടിക്കാൻ ആവില്ലെന്ന പ്രഖ്യാപനമായി ‘The Muslimah Resistance’ അടയാളപ്പെടുത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *