മുസ്‌ലിം സമൂഹത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഹിന്ദുത്വഭരണകൂടത്തിന്റെ ഭീകരതയിൽ പുരുഷന്മാർ അന്യായതടവിലൂടെയും ആൾക്കൂട്ട അക്രമങ്ങളിലൂടെയും വേട്ടയാടപ്പെടുമ്പോൾ, അവരുടെ കുടുംബാംഗങ്ങളായ സ്ത്രീകളും ഇരകളാക്കപ്പെടുന്നുണ്ട്. ബലാത്സംഗം പോലെയുള്ള പ്രത്യക്ഷ ആക്രമണങ്ങൾ അവർക്കെതിരെ നടക്കുമ്പോൾ തന്നെയാണ് ഇതും.

ഈ വിഷയത്തിൽ ബോധവൽക്കരണവും ചർച്ചയും സാധ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ജി ഐ ഒ കേരള ഈ കാമ്പയിൻ സംഘടിപ്പിച്ചത്. 2019 ഒക്ടോബർ മാസത്തിലാണ് കാമ്പയിൻ നടന്നത്. ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജം പകർന്ന ബിൽക്കീസ് ബാനുവാണ് കാമ്പയിൻ ഉൽഘാടനം നിർവഹിച്ചത്.

കാമ്പയിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ പാനൽ ഡിസ്കഷനുകൾ, ചർച്ചാ സംഗമങ്ങൾ, അക്കാദമിക് സമ്മിറ്റ്, അന്യായതടവിലുള്ളവർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ, പ്രതിഷേധ സംഗമങ്ങൾ, സെമിനാറുകൾ, ഡോക്യുമെന്ററി പ്രദർശനങ്ങൾ, ബുക്ക് ഫെസ്റ്റുകൾ, വിവിധ മത്സരപരിപാടികൾ തുടങ്ങിയവ അരങ്ങേറി. ശഹീദ് ജുനൈദിന്റെ ഉമ്മ സൈറ ജലാലുദ്ദീൻ, സഹോദരൻ കസം ജലാലുദ്ദീൻ റാസിഖ് റഹീം, ഫൗസിന പി എ തുടങ്ങിയവർ കാമ്പയിന്റെ ഭാഗമായി.
